Friday, April 8, 2011

തെമ്മാടി മത്സരം 2011

രണ്ടു തെമ്മാടികളിൽ ഒരു തെമ്മാടിയെ അഞ്ചുവർഷം കൂടുന്പോൾ തിരഞ്ഞെടുക്കാനുള്ള മഹാഭാഗ്യമാണ് തിരഞ്ഞെടുപ്പ്. പൊതുമുതൽ കട്ടുമുടിക്കാനുള്ള പരമാധികാരം, നിയമലംഘനത്തിനുള്ള അംഗീകരം, ജനങ്ങളുടെമേൽ കുതിരകയറാനുള്ള പരിധിയില്ലാത്ത അവകാശം എന്നിവ ഒരാളിൽ ഉടന്പടി പ്രകാരം നിക്ഷിപ്തമാക്കുന്ന സുന്ദരമുഹൂർത്തമാണ് തിരഞ്ഞെടുപ്പ്. വരിക വോട്ടുചെയ്യുക. നാണംകെട്ട് ഇരന്നു ജീവിക്കുക. ജയ്ഹിന്ദ്.